ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ മാ​ർ​ച്ച് 27 മു​ത​ൽ

06:45 PM Mar 25, 2020 | Deepika.com
കോ​വി​ഡ് -19 പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ മാ​ർ​ച്ച് 27 മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ന്‍റെ ഇ​ന​ത്തി​ൽ 1,069 കോ​ടി രൂ​പ​യും, വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് വ​ഴി 149 കോ​ടി രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെന്നും അദ്ദേഹം അറിയിച്ചു.

സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ വേ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബാ​ക്കി​യു​ള്ള തു​ക വി​ഷു​വി​ന് മു​മ്പ് വീ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. 54 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് പെ​ൻ​ഷ​ൻ തു​ക ല​ഭി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.