ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ

06:36 PM Mar 25, 2020 | Deepika.com
ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കോ​വി​ഡ്-19​നെ ചെ​റു​ക്കാ​ൻ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് നി​ർ​ദ്ദേ​ശി​ച്ച മ​രു​ന്നാ​ണി​ത്.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ മ​രു​ന്നു​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​ര തീ​രു​മാ​നം. വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് (ഡി​ജി​എ​ഫ്ടി) ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വു പു​റ​ത്തി​റ​ക്കി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ​യു​ണ്ടെ​ങ്കി​ൽ ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി​യു​ണ്ടാ​വു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

മ​ലേ​റി​യ ഒ​ഴി​വാ​ക്കാ​നും ചി​കി​ത്സി​ക്കാ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ കോ​വി​ഡി​നും ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ൽ​റാം ഭാ​ർ​ഗ​വ് പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ​യോ രോ​ഗം സം​ശ​യി​ച്ച​വ​രെ​യോ ചി​കി​ത്സി​ക്കു​ന്ന​വ​ർ, വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​ൻ ചെ​യ്യ​പ്പെ​ട്ട രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കി​യ​വ​ർ എ​ന്നി​വ​ർ​ക്കാ​ണു മ​രു​ന്നു ന​ൽ​കു​ക.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഈ ​മ​രു​ന്ന് കോ​വി​ഡ്-19 ചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണു മ​രു​ന്നി​ന് ആ​വ​ശ്യ​ക്കാ​രേ​റി​യ​ത്. നി​ല​വി​ൽ വാ​ക്സി​നോ മ​രു​ന്നോ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ലാ​ത്ത രോ​ഗ​മാ​ണു കോ​വി​ഡ്-19.