കോ​വി​ഡ് വീ​ണ്ടും ഇ​ന്ത്യ​യി​ൽ ജീ​വ​നെ​ടു​ത്തു; ഇ​ക്കു​റി മ​ര​ണം ക​ർ​ണാ​ട​ക​യി​ൽ

06:32 PM Mar 25, 2020 | Deepika.com
കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യി​ൽ രാ​ജ്യ​ത്ത് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലാ​ണ് മ​ര​ണം. ചി​ക്ക​ബെ​ല്ലാ​പു​ര ജി​ല്ല​യി​ലെ ഗൗ​രി​വി​ധ​നൂ​ർ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നാ​ണു മ​രി​ച്ച​ത്.

മ​ക്ക​യി​ൽ​നി​ന്നു വ​ന്ന​ശേ​ഷം ബം​ഗ​ളു​രു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 75 വ​യ​സാ​യി​രു​ന്നു. ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി ശ്രീ​രാ​മ​ലു​വാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ​ക്കു ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

കോ​വി​ഡ് ബാ​ധി​ച്ചു ക​ർ​ണാ​ട​ക​യി​ൽ മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. നേ​ര​ത്തെ ക​ൽ​ബു​ർ​ഗി​യി​ലാ​ണ് ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സൗ​ദി​യി​ൽ ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ ആളായിരുന്നു ഇത്.