കാ​ബി​ന​റ്റി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ; മ​ന്ത്രി​മാ​ർ ഇ​രു​ന്ന​ത് ഒ​രു മീ​റ്റ​ർ അ​ക​ലത്തി​ല്‍

06:29 PM Mar 25, 2020 | Deepika.com
കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം കാ​ബി​ന​റ്റ് ചേ​ർ​ന്ന് മോ​ദി സ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചാ​ണു അം​ഗ​ങ്ങ​ൾ ഇ​രു​ന്ന​ത്.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന മ​ന്ത്രി​മാ​രെ​ല്ലാം പ​ങ്കെ​ടു​ത്തു. കൊ​റോ​ണ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

അ​ടു​ത്ത മൂ​ന്നാ​ഴ്ച​ത്തേ​ക്കു രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക് ഡൗ​ണി​ലാ​യി​രി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ചൊ​വ്വാ​ഴ്ച രാ​ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ലോ​ക് ക​ല്യാ​ണ്‍ മാ​ർ​ഗി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ത്തി​യ​ത്.