കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരികളിൽ നിന്നും വാടക വേണ്ടെന്ന് വച്ച് കെട്ടിട ഉടമ. കായംകുളം പെരുമന ആർക്കേഡിന് സമീപത്തെ ഷൂ ബസാർ എന്ന കെട്ടിടത്തിന്റെ ഉടമ അംജദ്ബിൻ ലത്തീഫാണ് മനുഷ്യത്വത്തിന്റെ പര്യായമായത്.
ലോക്ക് ഡൗണ്‍ അവസാനിക്കും വരെ തങ്ങളുടെ ഉടമസ്ഥതയിലുള്ള എട്ട് കടമുറികളിലെ വാടകക്കാരായ വ്യാപാരികളിൽ നിന്നും വാടക വേണ്ടെന്നാണ് ഉടമ തീരുമാനിച്ചത്. വ്യാപാരം ഇല്ലാത്ത സാഹചര്യത്തിൽ ഇവർ വാടക നൽകാൻ ബുദ്ധിമുട്ടുമെന്നത് പരിഗണിച്ചാണ് തീരുമാനം.
കൊറോണ കാലത്ത് വ്യാപാരികളുടെ വാടക വേണ്ടന്ന് വച്ച് കെട്ടിട ഉടമ
06:19 PM Mar 25, 2020 | Deepika.com