മദ്യം ഓണ്‍ലൈൻ വിൽക്കാൻ സർക്കാർ ആലോചിക്കുന്നു. സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട്ലെറ്റുകൾ അടച്ച സാഹചര്യത്തിലാണു സർക്കാർ ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന.
സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട്ലെറ്റുകൾ ബുധനാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചിരുന്നു. രാജ്യത്ത് സന്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ബുധനാഴ്ച ഒൗട്ട്ലെറ്റുകൾ തുറക്കേണ്ടെന്ന നിർദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പർജൻ കുമാറിനു നൽകി. ഇക്കാര്യം എംഡി മാനേജർമാരെ അറിയിച്ചു.
കേന്ദ്ര സർക്കാർ രാജ്യമൊട്ടാകെ സന്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മാർഗനിർദേശങ്ങളിൽ ബിവറേജസ് അവശ്യസേവനത്തിൽ ഉൾപ്പെടുന്നില്ല. ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ചയും ബിവറേജസ് ഒൗട്ട്ലെറ്റുകളൊന്നും തുറന്നിരുന്നില്ല.
മദ്യം ഓണ്‍ലൈൻ വഴി; വിതരണസാധ്യത പരിശോധിച്ച് സർക്കാർ; തീരുമാനം ഉടൻ
06:07 PM Mar 25, 2020 | Deepika.com