സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം; പു​തു​താ​യി 205 കേ​സു​ക​ൾ

06:06 PM Mar 25, 2020 | Deepika.com
സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ദീ​ന​യി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യാ​ണു സൗ​ദി​യി​ൽ മ​രി​ച്ച​ത്.

767 പേ​ർ​ക്കാ​ണു സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ചൊ​വ്വാ​ഴ്ച സ്ഥി​രീ​ക​രി​ച്ച 205 കേ​സു​ക​ളും ഉ​ൾ​പ്പെ​ടും. കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ​ശേ​ഷം സൗ​ദി​യി​ൽ ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണം കേ​സു​ക​ളാ​ണി​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ സൗ​ദി​യി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും വി​ല​ക്കു​ണ്ട്.