ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ൾ പൂ​ട്ടും; അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു തു​റ​ക്കി​ല്ലെ​ന്ന് എം​ഡി

05:59 PM Mar 25, 2020 | Deepika.com
സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ൾ അ​ട​യ്ക്കു​ന്നു. വി​ൽ​പ​ന ശാ​ല​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കി​ല്ല. രാ​ജ്യ​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം.

ബു​ധ​നാ​ഴ്ച ഔ​ട്ട്‌ലെ​റ്റു​ക​ൾ തു​റ​ക്കേ​ണ്ടെ​ന്ന നി​ർ​ദേ​ശം എ​ക്സൈ​സ് മ​ന്ത്രി ബെ​വ്കോ എം​ഡി സ്പ​ർ​ജ​ൻ കു​മാ​റി​നു ന​ൽ​കി. ഇ​ക്കാ​ര്യം എം​ഡി മാ​നേ​ജ​ർ​മാ​രെ അ​റി​യി​ച്ചു. എ​ന്നു​വ​രെ അ​ട​ച്ചി​ട​ണം എ​ന്ന കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​മൊ​ട്ടാ​കെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ബി​വ​റേ​ജ​സ് അ​വ​ശ്യ​സേ​വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ജ​ന​ത ക​ർ​ഫ്യൂ ആ​ച​രി​ച്ച ഞാ​യ​റാ​ഴ്ച​യും ബി​വ​റേ​ജ​സ് ഔട്ട്‌ലെ​റ്റു​ക​ളൊ​ന്നും തു​റ​ന്നി​രു​ന്നി​ല്ല.