പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗും ​അ​ച്ഛ​നും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ

05:56 PM Mar 25, 2020 | Deepika.com
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തുൻ​ബ​ർ​ഗ് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ. വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ​യാ​ണു ഗ്രെ​റ്റ​യും അ​ച്ഛ​ൻ സ്വ​ൻ​ഡേ ത​ൻ​ബ​ർ​ഗും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

അ​ടു​ത്തി​ടെ ഇ​രു​വ​രും യൂ​റോ​പ്പി​ലേ​ക്കു ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്നു. യാ​ത്ര ക​ഴി​ഞ്ഞെ​ത്തി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു ഗ്രെ​റ്റ​യ്ക്കു ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യ​ത്.

ത​നി​ക്കു കൊ​റോ​ണ​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ൽ സെ​ൽ​ഫ് ഐ​സൊ​ലേ​ഷ​നി​ലാ​ണ് എ​ന്നു​മാ​ണു ഗ്രെ​റ്റ പ​റ​യു​ന്ന​ത്. ഇ​രു​വ​രും കൊ​റോ​ണ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടി​ല്ല. സ്വീ​ഡ​നി​ൽ അ​തീ​വ​ഗു​രു​ത​ര​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണു​ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.