യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവര്‍ക്കും വിദേശത്തുനിന്ന് എത്തിയവര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അന്പതുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെയെണ്ണം 248 ആയി. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
05:53 PM Mar 25, 2020 | Deepika.com