അനൂപ് ചന്ദ്രൻ - രാജ് മോഹൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് മാർച്ച് മൂന്നിന് റിലീസ് ചെയ്ത സുഖമാണോ ദാവീദേ തമിഴിലേക്ക് ചേക്കേറുന്നു. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ പോകുകയാണെന്ന് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഭഗത് മാനുവൽ, മാസ്റ്റർ ചേതൻ എന്നിവരാണ് മലയാളത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത്. കാക്കമുട്ടൈയിലെ താരം വിഘ്നേഷും അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ മഹേഷുമാണ് പ്രധാന വേഷങ്ങൾ തമിഴിൽ കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.
സുഖമാണോ ദാവീദേ തമിഴിലേക്ക്
09:23 AM Mar 15, 2018 | Deepika.com