സ​മൂ​ഹവ്യാ​പ​നം ത​ട​യാ​ൻ പോ​ലീ​സ് നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ക്ഷ​ണി​ച്ചു

04:17 PM Mar 25, 2020 | Deepika.com
കോ​​​​വി​​​​ഡ് 19 പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ക, വൈ​​​​റ​​​​സി​​​​ന്‍റെ സ​​​​മൂ​​​​ഹ വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ കേ​​​​ര​​​​ള പോ​​​​ലീ​​​​സ് സൈ​​​​ബ​​​​ർ​​​​ഡോം CODE-VID-19 എ​​​​ന്ന പേ​​​​രി​​​​ൽ ഓ​​​​ൺ​​​​ലെ​​​​ൻ ഹാ​​​​ക്ക​​​​ത്തോ​​​​ൺ ന​​​​ട​​​​ത്തു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​രി​​​​ൽനി​​​​ന്നും കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ഇ​​​​തി​​​​നാ​​​​യി സ​​​​ഹാ​​​​യം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു മു​​​​ന്നോ​​​​ട്ടു​​​വ​​​​ന്ന് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സി​​​​ന് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള നൂ​​​​ത​​​​ന പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ ഹാ​​​​ക്ക​​​​ത്തോ​​​​ണി​​​​ന്‍റെ ല​​​​ക്ഷ്യം.

അ​​​​തി​​​​നാ​​​​യി കോ​​​​വി​​​​ഡ്-19 ന്‍റെ സ​​​​മൂ​​​​ഹ വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് സാ​​​​ങ്കേ​​​​തി​​​​ക രീ​​​​തി​​​​യി​​​​ലൂ​​​​ടെ ത​​​​യാ​​​​റാ​​​​ക്കി​​​​യ മാ​​​​ർ​​​​ഗ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും 29നു ​​​​മു​​​​മ്പാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ലി​​​​ങ്ക്: https://forms.gle/PiJho8MsGkibVUgTA