സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കോവിഡ്-19 വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 25 പേർ ദുബായിൽനിന്ന് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 95 ആയി. സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർഗോഡ് 19, കണ്ണൂർ അഞ്ച്, എറണാകുളം രണ്ട്, പത്തനംതിട്ടയിലും തൃശൂരിലും ഓരോ ആൾക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ നിരീഷണത്തിൽ 64,320 പേരുണ്ട്. 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലുമാണ് ഉള്ളത്. 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേർക്കുകൂടി കോവിഡ്-19; സമൂഹ വ്യാപനമില്ല
07:49 PM Mar 23, 2020 | Deepika.com