രാ​ജ്യ​ത്ത് വീ​ണ്ടും കൊ​റോ​ണ മ​ര​ണം; മ​രി​ച്ച​ത് ബം​ഗാ​ൾ സ്വ​ദേ​ശി

05:49 PM Mar 23, 2020 | Deepika.com
രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ്-19 വൈ​റ​സ് മ​ര​ണം. പ​ശ്ചി​മ ബം​ഗാ​ളി​ലാ​ണ് 57 വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത്. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് ഒന്പതായി. ഇ​റ്റ​ലി​യി​ൽ​നി​ന്ന് വ​ന്ന​യാ​ളാ​ണ് ബം​ഗാ​ളി​ൽ മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ദ്യ കൊ​റോ​ണ മ​ര​ണ​മാ​ണി​ത്. അ​തേ​സ​മ​യം, കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ൽ കൂ​ടു​ക​യാ​ണ്. ഇ​ന്ന് 29 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 425 ആ​യി ഉ​യ​ർ​ന്നു.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്.