രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​യ്ക്കും; ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കും

05:45 PM Mar 23, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​യ്ക്കു​മെ​ന്നും ഡി​ജി​സി​എ അ​റി​യി​ച്ചു. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ വി​മാ​ന​ങ്ങ​ളും ചൊ​വ്വാ​ഴ്ച അ​ർ​ധരാ​ത്രി​ക്ക് മു​ന്പ് ലാ​ൻ​ഡ് ചെ​യ്തി​രി​ക്ക​ണ​മെ​ന്നും ഡി​ജി​സി​എ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​ഹാ​ർ, പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ന്ദ്ര​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്തേ​ക്കു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും നേ​ര​ത്തേ നി​ർ​ത്തി​വ​ച്ചി​രു​ന്നു.