കോ​വി​ഡ് മ​ര​ണം 15,000 ക​ട​ന്നു; സ്പെ​യി​നി​ൽ ഇ​ന്ന് മ​ര​ണം 410

05:15 PM Mar 23, 2020 | Deepika.com
കൊ​ല​യാ​ളി കോ​വി​ഡി​ന്‍റെ ക​ലി​യ​ട​ങ്ങു​ന്നി​ല്ല. കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ച്ച് ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15,297 ആ​യി. മൂ​ന്ന​ര ല​ക്ഷം ആ​ളു​ക​ൾ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി. ഇ​തി​ൽ ഒ​രു​ല​ക്ഷം ആ​ളു​ക​ളാ​ണ് രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി​യ​ത്.

സ്പെ​യി​നി​ൽ ഇ​ന്ന് മാ​ത്രം കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ച​ത് 410 പേ​ർ. ഇ​തോ​ടെ സ്പെ​യി​നി​ൽ മ​ര​ണം 2,182 ആ​യി. ഇ​റ്റ​ലി​ക്കും ചൈ​ന​യ്ക്കും ശേ​ഷം ഏ​റ്റ​വും അ​ധി​കം മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​മാ​ണ് സ്പെ​യി​ൻ. ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച് ഇ​ന്ന് മ​രി​ച്ച​ത് 659 പേ​രാ​ണ്.

ഇ​റാ​നി​ലെ സ്ഥി​തി​യും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന് ഇ​റാ​നി​ൽ മ​രി​ച്ച​ത് 127 പേ​രാ​ണ്. ഇ​തോ​ടെ അ​വി​ടെ മ​ര​ണ​സം​ഖ്യ 1,812 ആ​യി. അ​മേ​രി​ക്ക​യി​ൽ ഇ​ന്ന് 39 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 458 ആ​യി.

ജ​ർ​മ​നി-17, ബെ​ൽ​ജി​യം-13, ദ​ക്ഷി​ണ കൊ​റി​യ-​ഏ​ഴ്, ചൈ​ന-​ഒ​ൻ​പ​ത്, സ്വീ​ഡ​ൻ-​നാ​ല്, മ​ലേ​ഷ്യ-​നാ​ല്, ഫി​ലി​പ്പൈ​ൻ​സ്-​എ​ട്ട്, സ്വി​റ്റ്സ​ർ​ല​ണ്ട്-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ മ​ര​ണ​നി​ര​ക്ക്.