സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ 24 മണിക്കൂറുകൾക്കുള്ളിൽ 700 നിയമനങ്ങൾ നടത്താനൊരുങ്ങി സർക്കാർ. കോവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം.
300 ഡോക്ടർമാരെയും 400 ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. നിലവിലെ പിഎസ്സി ലിസ്റ്റിൽ നിന്നാകും നിയമനം നടത്തുക.
സംസ്ഥാനത്ത് 300 ഡോക്ടർമാരെയും 400 ഹെൽത്ത് ഇൻസ്പെക്ടർമാരെയും ഉടൻ നിയമിക്കും
05:12 PM Mar 23, 2020 | Deepika.com