വി​ല​ക്ക് ലം​ഘി​ച്ച് കൊ​ച്ചി​യി​ൽ ബ​ജ​റ്റ് സ​മ്മേ​ള​നം; മ​ന്ത്രി​യു​ടെ അ​നു​മ​തി​യു​ണ്ടെ​ന്ന് മേ​യ​ർ

05:11 PM Mar 23, 2020 | Deepika.com
കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച വി​ല​ക്ക് ലം​ഘി​ച്ച് കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ ബ​ജ​റ്റ് സ​മ്മേ​ള​നം. 73 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​മാ​ണ് ഇ​ന്ന് ചേ​ർ​ന്ന​ത്. അ​തേ​സ​മ​യം, യോ​ഗം ചേ​രു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി അ​നു​മ​തി ന​ൽ​കി എ​ന്നാ​ണ് മേ​യ​ർ സൗ​മി​നി ജെ​യി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് 19 ഭീ​തി നി​ല​നി​ൽ​ക്കെ ആ​ളു​ക​ൾ കൂ​ടി​ച്ചേ​ര​രു​തെ​ന്ന് ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ് ക​ർ‍​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു യോ​ഗം. അ​തേ​സ​മ​യം, കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന ആ​ശ​ങ്ക​യ്ക്കി​ട​യി​ലാ​ണ് നാ​ടും ന​ഗ​ര​വു​മെ​ന്ന് മേ​യ​ർ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ആ​മു​ഖ​മാ​യി പ​റ​ഞ്ഞു.

ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത​യും ക​രു​ത​ലും മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ പാ​ലി​ച്ചാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം കൂ​ടു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.