ലോ​ക്ക്ഡൗ​ൺ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്ക​ണം; മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തേ​ടി പ്ര​ധാ​ന​മ​ന്ത്രി

05:10 PM Mar 23, 2020 | Deepika.com
രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ 12 ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ മേ​ധാ​വി​മാ​രു​മാ​യി മോ​ദി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ സം​സാ​രി​ച്ചു.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മോ​ദി മാ​ധ്യ​മ മേ​ധാ​വി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.കോ​വി​ഡ്- 19 കാ​ല​ത്തെ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ചു.

ഇ​തു​വ​രെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.