29 പേ​ർ​ക്ക് കൂ​ടി രോ​ഗം; ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 425

05:09 PM Mar 23, 2020 | Deepika.com
കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ൽ കൂ​ടു​ക​യാ​ണ്. ഇ​ന്ന് 29 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 425 ആ​യി ഉ​യ​ർ​ന്നു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി.

അ​തി​നി​ടെ രാ​ജ്യ​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. മും​ബൈ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. 68 വ​യ​സു​കാ​ര​നാ​യ ഇ​യാ​ൾ​ക്ക് ഒ​രു​വേ​ള പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. പി​ന്നീ​ടാ​ണ് രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ മ​ര​ണ​സം​ഖ്യ എ​ട്ടാ​യി.