യു​എ​ഇ​യി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും, ഷോ​പ്പിം​ഗ് മാ​ളു​ക​ളും, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളും അ​ട​ച്ചി​ടും

05:07 PM Mar 23, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് യു​എ​ഇ​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഷോ​പ്പിം​ഗ് മാ​ളു​ക​ളും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളും മ​ത്സ്യ- മാം​സ സ്റ്റാ​ളു​ക​ളും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് അ​റി​യി​ച്ച​ത്.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​രു​മെ​ന്നും ര​ണ്ടാ​ഴ്ച എ​ന്ന കാ​ലാ​വ​ധി​യി​ൽ മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പ​ല​വ്യ​ഞ്ജ​ന ക​ട​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, മ​ത്സ്യ- മാം​സ സ്റ്റാ​ളു​ക​ൾ, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്.

ഈ ​കാ​ല​യ​ള​വി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ പാ​ടുള്ളു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.