കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടിയന്തര സേവനങ്ങളൊഴികെ എല്ലാം അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ആവശ്യപ്പെട്ടു. ആശുപത്രികളില്‍ അടിയന്തര ചികിത്സ മാത്രമേ നടത്താവൂ എന്നും. ഒപി സേവനം നിര്‍ത്തിവെയ്ക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകം ആവശ്യപ്പെട്ടു.
18 വയസിന് താഴെയുളളവരും പ്രായമായവരും ആശുപത്രി സന്ദര്‍ശനം നടത്തരുത്. ഡോക്ടര്‍മാര്‍ കണ്സള്ട്ടേഷന് നിര്‍ത്തിവെയ്ക്കണമെന്നും ഐഎംഎ കേരള ഘടകം ആവശ്യപ്പെട്ടു. വീടുകളിലെയും ക്ലിനിക്കിലെയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണം. കാഷ്വാലിറ്റി മാത്രം പ്രവര്‍ത്തിപ്പിച്ച് കോവിഡ് വ്യാപനം തടയാന്‍ ആശുപത്രികള്‍ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനം അടച്ചിടണമെന്ന് ഐഎംഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഐഎംഎ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍.
അടിയന്തര സേവനങ്ങളൊഴികെ എല്ലാം അടച്ചിടണമെന്ന് ഐഎംഎ
05:04 PM Mar 23, 2020 | Deepika.com