കൊ​ച്ചി റി​ഫൈ​ന​റി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ള​ക്ട​ർ നി​ർ​ത്തി​വെ​പ്പി​ച്ചു

04:52 PM Mar 23, 2020 | Deepika.com
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നി​ടെ​യി​ലും സാ​ധ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച കൊ​ച്ചി റി​ഫൈ​ന​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സു​ഹാ​സാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഈ ​മാ​സം 31 വ​രെ സാ​ധാ​ര​ണ നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും അ​ത്യാ​വ​ശ്യ ജോ​ലി​ക​ൾ മാ​ത്ര​മേ പാ​ടു​ള്ളു​വെ​ന്നു​മാ​ണ് നി​ർ​ദേ​ശം. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ റി​ഫൈ​ന​റി​യി​ൽ ഇ​രു​നൂ​റി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് രാ​വി​ലെ എ​ട്ടി​നു ത​ന്നെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തി​നാ​ൽ 7.30 മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ക​യും ചെ​യ്യും. ഇ​ത് വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് ക​ള​ക്ട​ർ ഇ​ട​പെ​ട്ട​ത്.