കാസർഗോഡ് നിശ്ചലമായി; ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

04:49 PM Mar 23, 2020 | Deepika.com
ജില്ലയിൽ 19 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് ശേ​ഷം ജി​ല്ല​യി​ല്‍ കാ​ര്യ​മാ​യ രീ​തി​യി​ല്‍ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. പൊ​തു​ഗ​താ​ഗ​ത​വും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചതോടെ തെരുവുകൾ ആളൊഴിഞ്ഞ നിലയിലായി.

മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, പാ​ല്‍ എ​ന്നി​വ വി​ല്ക്കു​ന്ന ക​ട​ക​ള്‍ മാ​ത്രം രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചുവ​രെ തു​റ​ക്കാ​നാ​ണ് അ​നു​മ​തി​യു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്ക്കാ​തി​രി​ക്കാ​ന്‍ ക​ട​യു​ട​മ​ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധയുണ്ടാവണമെന്നും നിർദ്ദേശമുണ്ട്. സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്ത് കൈ​ക​ഴു​കാ​നു​ള്ള സം​വി​ധാ​ന​വും സാ​നി​റ്റൈ​സ​റും ല​ഭ്യ​മാ​ക്കി​യി​രി​ക്ക​ണം. ഇ​വ ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ അ​ക​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​വൂ.

ആ​ളു​ക​ള്‍​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാൻ അനുമതിയുണ്ട്. എ​ന്നാ​ല്‍ ഷെ​യ​ര്‍ ടാ​ക്‌​സി, ഷെ​യ​ര്‍ ഓ​ട്ടോ പോ​ലു​ള്ള​വ അ​നു​വ​ദി​ക്കി​ല്ല. വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ പ​ര​മാ​വ​ധി മാ​സ്‌​കോ തൂ​വാ​ല​യോ ഉ​പ​യോ​ഗി​ക്ക​ണം. റ​വ​ന്യൂ അ​ധി​കാ​രി​ക​ളും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​ണമെന്നും നിർദ്ദേശമുണ്ട്.

ജി​ല്ല​യി​ലെ കു​ടും​ബാ​രോ​ഗ്യ​ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ല ഈ​സ്റ്റ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ര്‍​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് അ​ര​മ​ന, കാ​ഞ്ഞ​ങ്ങാ​ട് ല​ക്ഷ്മി മേ​ഘ​ന്‍ എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തു.

ജി​ല്ലാ ആ​സ്ഥാ​ന​ത്തു​നി​ന്ന് അ​ല്പം മാ​ത്രം അ​ക​ലെ​യാ​യി ഏ​താ​നും കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി പൂ​ര്‍​ത്തി​യാ​യി നി​ല്ക്കു​ന്ന സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​ത്തി​ന് കാ​ക്കാ​തെ അ​ടി​യ​ന്തി​ര​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ക​ടു​ത്തക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലെ​ങ്കി​ലും പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി.