രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴും ചിലർ നിർദേശങ്ങൾ കാര്യമായെടുക്കന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവൻ കൂടി സംരക്ഷിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കോവിഡ്- 19: നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി
04:45 PM Mar 23, 2020 | Deepika.com