കാസര്‍ഗോഡിനു വിനയായത് സൗകര്യങ്ങളുടെ കുറവുതന്നെ

04:04 PM Mar 23, 2020 | Deepika.com
ജി​​ല്ലാ ആ​​സ്ഥാ​​ന​​ത്തെ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഡോ​​ക്ട​​ര്‍മാ​​രു​​ടെ​​യും ന​​ഴ്സു​​മാ​​രു​​ടെ​​യും കു​​റ​​വു മാ​​ത്ര​​മ​​ല്ല, ആം​​ബു​​ല​​ന്‍സ് സൗ​​ക​​ര്യം​​പോ​​ലും പ​​രി​​മി​​ത​​മാ​​ണ്. പി​​ന്നെ ഉ​​ള്ള​​ത് സി​​എ​​ച്ച്‌​​സി​​ക​​ള്‍ പേ​​രു​​മാ​​റി​​യെ​​ത്തി​​യ ര​​ണ്ട് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക​​ള്‍. ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ള്‍പോ​​ലും കാ​​ണ​​ണ​​മെ​​ങ്കി​​ല്‍ അ​​തി​​ര്‍ത്തി ക​​ട​​ന്ന് മം​​ഗ​​ളൂ​​രു​​വി​​ല്‍ എ​​ത്തേ​​ണ്ട അ​​വ​​സ്ഥ. ആ​​രോ​​ഗ്യ​​രം​​ഗ​​ത്ത് എ​​ന്തി​​നും ഏ​​തി​​നും മം​​ഗ​​ളൂ​​രു​​വി​​നെ മാ​​ത്രം ആ​​ശ്ര​​യി​​ച്ചു​​വ​​ന്ന ശീ​​ല​​മാ​​ണ് ഇ​​ത്ത​​വ​​ണ ഒ​​രു പ​​രി​​ധി​​വ​​രെ കാ​​സ​​ര്‍ഗോ​​ഡി​​ന് വി​​ന​​യാ​​യ​​ത്.

കോ​​വി​​ഡ് രോ​​ഗ​​ബാ​​ധ റി​​പ്പോ​​ര്‍ട്ട് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ ആ​​ദ്യ​​ദി​​ന​​ങ്ങ​​ളി​​ല്‍ത​​ന്നെ കാ​​സ​​ര്‍ഗോ​​ഡ് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യു​​ടെ അ​​പ​​ര്യാ​​പ്ത​​ത​​ക​​ള്‍ വാ​​ര്‍ത്ത​​യാ​​യ​​താ​​ണ്. മം​​ഗ​​ളൂ​​രു​​വി​​ല്‍ വി​​മാ​​ന​​മി​​റ​​ങ്ങി​​യെ​​ത്തി​​യ നൂ​​റി​​ലേ​​റെ യാ​​ത്ര​​ക്കാ​​രെ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ കേ​​വ​​ലം ര​​ണ്ട് ഡോ​​ക്ട​​ര്‍മാ​​രും അ​​ഞ്ച് ന​​ഴ്‌​​സു​​മാ​​രു​​മാ​​യി കൈ​​മ​​ല​​ര്‍ത്തി​​നി​​ന്ന കാ​​ഴ്ച​​ത​​ന്നെ മ​​തി​​യാ​​യി​​രു​​ന്നു അ​​ത് വ്യ​​ക്ത​​മാ​​ക്കാ​​ന്‍. അ​​ന്നും തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​വും വി​​മാ​​ന​​മി​​റ​​ങ്ങി​​യ യാ​​ത്ര​​ക്കാ​​രെ എ​​ല്ലാം യാ​​തൊ​​രു പ​​രി​​ശോ​​ധ​​ന​​യു​​മി​​ല്ലാ​​തെ ഉ​​പ​​ദേ​​ശ, നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ മാ​​ത്രം ന​​ല്കി വീ​​ടു​​ക​​ളി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​പ്പോ​​ള്‍ ദി​​നം​​പ്ര​​തി അ​​ഞ്ചും ആ​​റും കോ​​വി​​ഡ് രോ​​ഗ​​ബാ​​ധ സം​​ഭ​​വി​​ക്കാ​​ന്‍ തു​​ട​​ങ്ങി​​പ്പോ​​ഴും ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ കാ​​ര്യ​​മാ​​യൊ​​ന്നും മാ​​റി​​യി​​ട്ടി​​ല്ല. ആ​​വ​​ശ്യ​​ത്തി​​ന് ഡോ​​ക്ട​​ര്‍മാ​​രെ​​യും എ​​ത്തി​​ച്ചി​​ട്ടി​​ല്ല. കോ​​ള്‍ സെ​​ന്‍റ​​റി​​ലേ​​ക്ക് വി​​ളി​​ക്കു​​ന്ന​​വ​​ര്‍ക്ക് ഉ​​പ​​ദേ​​ശ​​ങ്ങ​​ള്‍ ന​​ല്കു​​ന്ന​​തി​​ന​​പ്പു​​റം കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ന്‍ ഇ​​വി​​ടെ ക​​ഴി​​യു​​ന്നി​​ല്ല. ക്വാ​​റ​​ന്‍റൈ​​നി​​ല്‍ ക​​ഴി​​യു​​ന്ന എ​​ന്‍.​​എ. നെ​​ല്ലി​​ക്കു​​ന്ന് എം​​എ​​ല്‍എ​​ത​​ന്നെ ഇ​​ക്കാ​​ര്യം പ​​ര​​സ്യ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു​​ക​​ഴി​​ഞ്ഞു.

കാ​​ല​​ങ്ങ​​ളാ​​യി എ​​ന്തി​​നും ഏ​​തി​​നും കാ​​സ​​ര്‍ഗോ​​ട്ടു​​കാ​​ര്‍ ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന മം​​ഗ​​ളൂ​​രു ന​​ഗ​​ര​​മാ​​ക​​ട്ടെ, ഇ​​പ്പോ​​ള്‍ പൂ​​ര്‍ണ​​മാ​​യും വാ​​തി​​ല​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ജി​​ല്ല​​യു​​ടെ മ​​റു​​ഭാ​​ഗ​​ത്ത് കാ​​ഞ്ഞ​​ങ്ങാ​​ട്ടെ​​ത്തി​​യാ​​ല്‍ സ്ഥി​​തി​​ഗ​​തി​​ക​​ള്‍ അ​​ല്പം കൂ​​ടി മെ​​ച്ച​​മാ​​ണ്. ഇ​​വി​​ടെ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളു​​മെ​​ല്ലാം താ​​ര​​ത​​മ്യേ​​ന മെ​​ച്ച​​പ്പെ​​ട്ട സേ​​വ​​നം ന​​ല്കു​​ന്നു​​ണ്ട്. അ​​ത്യാ​​വ​​ശ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ല്‍ അ​​വി​​ടെ​​നി​​ന്ന് എ​​ളു​​പ്പം ക​​ണ്ണൂ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ​​ത്താ​​നാ​​വും.

കാ​​സ​​ര്‍ഗോ​​ഡ്, മ​​ഞ്ചേ​​ശ്വ​​രം താ​​ലൂ​​ക്കു​​ക​​ളു​​ടെ അ​​പ​​ര്യാ​​പ്ത​​ത പ​​രി​​​​ഹ​​രി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ജി​​ല്ലാ ആ​​സ്ഥാ​​ന​​ത്തു​​നി​​ന്ന് കു​​റ​​ച്ചു​​മാ​​ത്രം അ​​ക​​ലെ​​യാ​​യി ഏ​​താ​​നും കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ പ​​ണി പൂ​​ര്‍ത്തി​​യാ​​യി നി​​ല്ക്കു​​ന്ന സ​​ര്‍ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഇ​​നി ഔ​​പ​​ചാ​​രി​​ക​​മാ​​യ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നൊ​​ന്നും കാ​​ക്കാ​​തെ യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ തു​​റ​​ന്നു പ്ര​​വ​​ര്‍ത്തി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് ഇ​​പ്പോ​​ള്‍ പ​​ര​​ക്കെ ഉ​​യ​​രു​​ന്ന​​ത്. അ​​തോ​​ടൊ​​പ്പം ക​​രാ​​ര്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ലെ​​ങ്കി​​ലും നി​​ല​​വി​​ലു​​ള്ള​​തി​​ന്‍റെ നാ​​ലി​​ര​​ട്ടി ഡോ​​ക്ട​​ര്‍മാ​​രെ​​യും നി​​യ​​മി​​ക്കേ​​ണ്ടി​​വ​​രും.