കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് 31 വ​രെ നി​ർ​ത്തി

03:44 PM Mar 23, 2020 | Deepika.com
കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് 31 വ​രെ നി​ർ​ത്തി​വ​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണു മെ​ട്രോ സ​ർ​വീ​സ് നി​ർ​ത്തു​ന്ന​തെ​ന്നു കെ​എം​ആ​ർ​എ​ൽ എം​ഡി അ​ൽ​കേ​ഷ് കു​മാ​ർ ശ​ർ​മ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളെ വീ​ടു​ക​ളി​ൽത്തന്നെ ക​ഴി​യു​ന്ന​തി​നു പ്രേ​രി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യ​മാ​യ അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണു സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.