കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ആദ്യഘട്ടത്തിൽ 15 ജില്ലകൾ അടച്ചിടുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രാജ്യത്തെ 75 ജില്ലകൾ അടച്ചിടുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെത്തുടർന്നാണ് ആദിത്യനാഥിന്റെ പ്രഖ്യാപനമുണ്ടായത്.
ലക്നോ, ആഗ്ര, ഗൗതംബുദ്ധ നഗർ, ഗാസിയാബാദ്, വാരാണസി, അലഹാബാദ്, കാണ്‍പുർ, അലിഗഡ്, മൊറാദാബാദ്, ലഖിംപുർഖേരി, ബറേലി, അസംഗഡ്, മീററ്റ്, ഗോരഖ്പുർ, സഹറാൻപുർ എന്നിവയാണ് യുപിയിൽ അടച്ചിടുന്ന ജില്ലകൾ.
യുപിയിൽ 15 ജില്ലകൾ ബുധനാഴ്ചവരെ അടച്ചിടും
03:23 PM Mar 23, 2020 | Deepika.com