വൻ നഗരങ്ങൾ അടച്ചുപൂട്ടുന്പോൾ വായു മലിനീകരണം ഗണ്യമായി കുറയുന്നു. കൊറോണബാധ രൂക്ഷമായ വടക്കൻ ഇറ്റലിയിലും സ്പെയിനിലെ മാഡ്രിഡ്, ബാഴ്സലോണ നഗരങ്ങളിലും ഇക്കാര്യം വ്യക്തമാണെന്നു യൂറോപ്യൻ സ്പേസ് ഏജൻസി ചൂണ്ടിക്കാട്ടി. വാഹനങ്ങളും വ്യവസായങ്ങളും നിശ്ചലമായതോടെ മലിനീകരണം കുറഞ്ഞു.
രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിൽ ചൈന സ്വീകരിച്ച നടപടികൾ അവിടുത്തെ അന്തരീക്ഷ മലിനീകരണം കുറച്ചതായി നാസ നേരത്തേ അറിയിച്ചിരുന്നു.
വാഹനങ്ങളും വ്യവസായ ശാലകളും പുറന്തള്ളുന്ന നൈട്രജൻ ഡൈ ഓക്സൈഡിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം ഉപഗ്രഹചിത്രങ്ങൾ അവലോകനം ചെയ്തു പഠിച്ചാണ് മലിനീകരണം കുറയുന്ന കാര്യം സ്ഥിരീകരിക്കുന്നത്.
വായു ശുദ്ധമാകുന്നു
12:16 PM Mar 23, 2020 | Deepika.com