കോവിഡ്- 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ല പൂര്‍ണമായും അടച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിര്‍ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. അവശ്യസര്‍വീസുകളായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാമെന്നും ഉത്തരവിലുണ്ട്.
പൊതുഗതാഗതം നിരോധിക്കും. പൊതു യാത്രാ വാഹനങ്ങള്‍ക്ക് ജില്ലയ്ക്ക് പുറത്തേയ്ക്കു പോകാനോ അകത്തേയ്ക്കു പോകാനോ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ അനുവദിക്കൂ. മറ്റു ജില്ലകളിലേയ്ക്ക് യാത്രചെയ്യാനും പാടില്ല. കടകള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ടായിരിക്കും.
കാസർഗോഡ് ജില്ല പൂര്‍ണമായും അടച്ചു
08:22 PM Mar 22, 2020 | Deepika.com