രാജ്യതലസ്ഥാനത്ത് 27 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ഇതിൽ 21 പേരും വിദേശത്തു നിന്നെത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹി പൂർണമായി അടച്ചിടാൻ തീരുമാനിച്ചെന്നും അരവിന്ദ് കേജരിവാൾ വ്യക്തമാക്കി.
തിങ്കഴാഴ്ച രാവിലെ ആറു മുതൽ ഈ മാസം 31ന് രാത്രി 12 വരെയാണ് ഡൽഹി പൂർണമായും അടച്ചിടുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡൽഹിയിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പൂർണമായി അടച്ചിടുന്നു
07:12 PM Mar 22, 2020 | Deepika.com