കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ അക്ഷീണം അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ കൈക ള്കൊട്ടിയും മണികിലുക്കിയും പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചും ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നന്ദി അറിയിച്ചത്.
വീടുകളുടെ മുന്നിലും ഫ്ളാറ്റുകളുടെ ബാല്‍ക്കണികളിലും നിന്ന് ജനങ്ങള്‍ കൈയ്യടിക്കുകയും മണിമുഴക്കുകയും പാത്രങ്ങള്‍ തമ്മില്‍ മുട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തു. കുട്ടികളും മുതിര്‍ന്നവുരും വൃദ്ധരും അടക്കമുള്ളവര്‍ പങ്കെടുത്തു.
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഞായറാഴ്ച ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ആഹ്വാനം ചെയ്തത്.
ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് രാജ്യം; കൈകള്‍കൊട്ടിയും പാത്രങ്ങള്‍ മുട്ടിയും അഭിനന്ദനം
07:09 PM Mar 22, 2020 | Deepika.com