കൊറോണയുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും മടക്കിനൽകും. മാർച്ച് 22 മുതൽ 31 വരെ റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിംഗ് നടത്തിയവർക്ക് പണം മുഴുവൻ തിരിച്ചുനൽകാനാണ് തീരുമാനം.
ടിക്കറ്റുകൾ റദ്ദാക്കാൻ ജൂൺ 21 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നു മുതൽ 31 വരെ ട്രെയിൻ സർവീസുകൾ സമ്പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ചരക്ക് തീവണ്ടികൾക്ക് തടസമില്ല.
റദ്ദാക്കിയ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും മടക്കിലഭിക്കും
07:06 PM Mar 22, 2020 | Deepika.com