പാ​ളം തെ​റ്റി​ച്ച് കൊ​റോ​ണ; രാ​ജ്യ​ത്ത് മാ​ർ​ച്ച് 31 വ​രെ ട്രെ​യി​ൻ ഓ​ടി​ല്ല

07:01 PM Mar 22, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണം ആ​റാ​യ​തോ​ടെ രാ​ജ്യം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഈ ​മാ​സം 31 വ​രെ നി​ർ​ത്തി​വ​യ്ക്കാ​ൻ റെ​യി​ൽ​വെ തീ​രു​മാ​നി​ച്ചു. റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​കെ.​യാ​ദ​വ് സോ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലാ​ണു സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.

സ​ബ​ർ​ബ​ൻ ട്രെ​യി​നു​ക​ൾ, കോ​ൽ​ക്ക​ത്ത മെ​ട്രോ എ​ന്നി​വ ഇ​ന്ന് രാ​ത്രി വ​രെ ഓ​ടും. അ​തേ​സ​മ​യം, നി​ല​വി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കും. ജ​ന​താ ക​ർ​ഫ്യൂ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് നി​ല​വി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഇ​ല്ല. ഇ​തോ​ടെ ഇ​ന്നു മു​ത​ൽ‌ 31 വ​രെ ട്രെ​യി​ൻ രാ​ജ്യ​ത്ത് യാ​ത്രാ ട്രെ​യി​നു​ക​ൾ ഓ​ടി​ല്ല. ഇ​ന്ന് രാ​ത്രി 12 ന് ​ശേ​ഷം സ​ർ​വീ​സു​ക​ളൊ​ന്നും ആ​രം​ഭി​ക്കാ​ൻ പാ​ടി​ല്ല.

എ​ന്നാ​ൽ ച​ര​ക്ക് തീ​വ​ണ്ടി​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ഓ​ടും. മാ​ർ​ച്ച് 13, 16 തീ​യ​തി​ക​ളി​ൽ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്ത 12 യാ​ത്ര​ക്കാ​ർ​ക്ക് പി​ന്നീ​ട് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. മാ​ർ​ച്ച് 31 വ​രെ സം​സ്ഥാ​ന​ത്തേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജാ​ർ‌​ഖ​ണ്ഡ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ ഒ​ത്തു​ചേ​ര​ൽ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ഒ​ഴി​പ്പി​ക്കും. സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത് നീ​ട്ടേ​ണ്ട​തു​ണ്ടോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ബു​ധ​നാ​ഴ്ച റെ​യി​ൽ​വേ ബോ​ർ​ഡ് യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.