കൊ​റോ​ണ ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു; ഇ​ന്ത്യ​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി

06:59 PM Mar 22, 2020 | Deepika.com
രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വീ​ണ്ടും ഒ​രു മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ലാ​ണ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ബി​ഹാ​റി​ലെ ആ​ദ്യ കൊ​റോ​ണ മ​ര​ണ​മാ​ണി​ത്.

ഖ​ത്ത​റി​ൽ​നി​ന്ന് അ​ടു​ത്തി​ടെ മ​ട​ങ്ങി​യെ​ത്തി​യ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ പാ​റ്റ്ന​യി​ലെ എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. ബി​ഹാ​റി​ലെ മും​ഗൂ​ർ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

നേ​ര​ത്തെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മും​ബൈ എ​ച്ച്എ​ൻ റി​ല​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു.

ഇ​യാ​ൾ​ക്ക് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​ഹ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ 74 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​ത്രം 10 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.