വിദേശത്തുനിന്നുവന്ന് നിരീക്ഷണത്തിലിരിക്കാൻ തയാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇത്തരം നീക്കം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് വന്നവർ നിരീക്ഷണത്തിലിരിക്കാൻ തയാറാകുന്നില്ലെങ്കിൽ പോലീസ് കേസെടുക്കും. ഇത്തരക്കാർക്ക് പിന്നീട് തിരികെ വിദേശത്തേക്ക് പോകുന്നതിനു പോലും നിരവധി പ്രശ്നങ്ങൾ ഉണ്ടാകുമെന്നും മന്ത്രി ഓർമപ്പെടുത്തി.
വിദേശത്തുനിന്ന് എത്തിയവർ കറങ്ങി നടക്കരുത്; കേസെടുത്താൽ തിരികെ പോകാൻ പാടുപെടും
06:55 PM Mar 22, 2020 | Deepika.com