ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യയിലെത്തിച്ചു. 263 വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. വിദ്യാർഥികളുമായി ഞായറാഴ്ച രാവിലെ 9.15 ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി. വിദ്യാർഥികളെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഡൽഹി ചവല ഐടിബിപി ക്യാമ്പിലേക്ക് മാറ്റി.
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശനിയാഴ്ചയാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്‍കിയിരുന്നു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാന്‍ വിമാനങ്ങൾ സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
റോമില്‍ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു
06:53 PM Mar 22, 2020 | Deepika.com