45 മി​നി​റ്റി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കാം: ക​ണ്ടു​പി​ടു​ത്ത​വു​മാ​യി അ​മേ​രി​ക്ക

06:52 PM Mar 22, 2020 | Deepika.com
കോ​വി​ഡ്-19 വൈ​റ​സ് ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള പു​തി​യ സം​വി​ധാ​ന​വു​മാ​യി അ​മേ​രി​ക്ക. ഏ​ക​ദേ​ശം 45 മി​നി​റ്റി​നു​ള്ളി​ല്‍ വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​വു​ന്ന ടെ​സ്റ്റി​നാ​ണ് യു‌​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്ഡി​എ) അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യു​ള്ള സെ​ഫീ​ഡ് ക​മ്പ​നി​യാ​ണ് പ​രി​ശോ​ധ​നാ സം​വി​ധാ​നം പു​റ​ത്തി​റ​ക്കി​യ​ത്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ഈ ​ടെ​സ്റ്റ് കി​റ്റു​ക​ള്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ എ​ടു​ക്കു​ന്ന സ​മ​യം ഒ​രു ദി​വ​സ​ത്തി​ല​ധി​ക​മാ​ണ്. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ രോ​ഗ​ബാ​ധി​ത​രെ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​നും തു​ട​ക്ക​ത്തി​ലേ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു.