ലോകമെങ്ങും കോവിഡ്-19 വൈറസിന്റെ ഭീതിയിൽ കഴിയുന്പോൾ കൈയടിക്കേണ്ട വാർത്തയാണ് നെതർലൻസിൽനിന്നും വരുന്നത്. വൈറസിന്റെ വ്യാപനത്തെ തടയാനായി ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ട് പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി നിയമിച്ചു.
ലേബര്‍ പാര്‍ട്ടി മുന്‍ ആരോഗ്യ സെക്രട്ടറിയായിരുന്ന മാര്ട്ടിന് വാന്‍ റിജിനെ മൂന്ന് മാസത്തേക്ക് മെഡിക്കല്‍ കെയര്‍ മന്ത്രിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മാര്ട്ടിന് വാന്‍ റിജിന്‍.
നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസ് രാജിവെച്ചതിനെത്തുടർന്നാണ് മാര്ട്ടിന് വാന്‍ റിജിനിന്റെ താൽക്കാലിക നിയമനം. ഇതോടെ പ്രധാനമന്ത്രി മാർക്ക് റട്ട് സ്വീകരിച്ച മാതൃകാപരമായ നടപടിക്ക് സോഷ്യൽ മീഡിയയും ലോകവും കൈയടിക്കുകയാണ്.
കൈയടിക്കേണ്ട മാതൃക... പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി
06:47 PM Mar 22, 2020 | Deepika.com