മതനേതൃത്വങ്ങൾക്ക് അഭിനന്ദനം

06:09 PM Mar 22, 2020 | Deepika.com
കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച മ​ത​നേ​താ​ക്ക​ൾ​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ശം​സ. ക്രി​സ്ത്യ​​​​ൻ, മു​​​​സ്‌​ലിം പ​​​​ള്ളി​​​​ക​​​​ളും ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളും ആ​​​​ൾ​​​​ക്കൂ​​​​ട്ടം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ എ​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​ പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​ണ്. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ നേ​​​​രി​​​​ട്ടു വി​​​​ളി​​​​ച്ചു കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ഭ​​​​യു​​​​ടെ പി​​​​ന്തു​​​​ണ അ​​​​റി​​​​യി​​​​ച്ചു. കോവിഡ് വ്യാപനത്തിനെതിരേ കെസിബിസി സ്വീകരിച്ച നടപടികളും ശ്ലാഘനീയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ൽ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു രൂ​​​​പ​​​​ത​​​​ക​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കു​​​​ല​​​​ർ ന​​​​ല്കി. ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ക​​​​ഴി​​​​ഞ്ഞു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ സ്വ​​​​യം ക്വാ​​​​റ​ന്‍റൈ​നി​ൽ പോ​​​​യി മാ​​​​തൃ​​​​ക​​​​യാ​​​​യി. ഒ​​​​പ്പം ഇ​​​​ക്കാ​​​​ര്യം വീ​​​​ഡി​​​​യോ​​​​യി​​​​ലൂ​​​​ടെ എ​​​​ല്ലാ​​​​വ​രെ​​​​യും അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഈ ​​​​മാ​​​​സം 31 വ​​​​രെ ഊ​​​​ട്ടു​​​​നേ​​​​ർ​​​​ച്ച, ധ്യാ​​​​നം, ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ, തീ​​​​ർ​​​​ഥാ​​​​ട​​​​നം തു​​​​ട​​​​ങ്ങി​​​​യ എ​​​​ല്ലാ ഒ​​​​ത്തു​​​​ചേ​​​​ര​​​​ലു​​​​ക​​​​ളും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം -അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​ർ​ ആ​ന്‍റ​ണി ക​രി​യി​ൽ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചു.

യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​റ​​​​ക്കി. പ​​​​രു​​​​മ​​​​ല പ​​​​ള്ളി​​​​യി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​ർ​​​​ത്തി. സി​​​​എ​​​​സ്ഐ സ​​​​ഭ​​​​യും ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. 31 വ​​​​രെ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​ക്ത​​​​ർ​​​​ക്കു ദ​​​​ർ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കി.

ഗു​​​​രു​​​​വാ​​​​യൂ​​​​ർ ക്ഷേ​​​​ത്ര​​​​ത്തി​​​​ലും ആ​​​​ളു​​​​ക​​​​ൾ​​​​ക്കു പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല. ശ​​​​ബ​​​​രി​​​​മ​​​​ല ഉ​​​​ത്സ​​​​വം ആ​​​​ചാ​​​​ര​​​​പ​​​​ര​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ക്കി. 28ന് ​​​​ന​​​​ട തു​​​​റ​​​​ക്കു​​​​മെ​​​​ങ്കി​​​​ലും ഭ​​​​ക്ത​​​​ർ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളോ​​​​ട ഭൂ​​​​രി​​​​പ​​​​ക്ഷം ആ​​​​ളു​​​​ക​​​​ളും സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്പോ​​​​ഴും ചി​​​​ല​​​​ർ​​​​ക്ക് വ്യ​​​​ത്യ​​​​സ്ത നി​​​​ല​​​​പാ​​​​ടാ​​​​ണു​​​​ള്ള​​​​ത്. ചി​​​​ല ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന അ​​​​നു​​​​ഭ​​​​വം ഉ​​​​ണ്ടാ​​​​യി. ഇ​​​​ത്ത​​​​രം അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​രു​​​​തെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രും.