കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിനും സംശയ നിവാരണത്തിനുമായി സിബിഎസ്ഇയുടെ 1800 11 8004 എന്ന ടോൾ ഫ്രീ നന്പരിൽ വിളിക്കാം.
മാർച്ച് 31 വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിദഗ്ധരായ കൗൺസിലർമാരുടെ സേവനം ലഭ്യമാണെന്നു സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.
മാർച്ച് 31 വരെ സിബിഎസ്ഇയുടെ എല്ലാ പരീക്ഷകളും പരീക്ഷാ സംബന്ധമായ ജോലികളും നിർത്തിവച്ചിരിക്കുകയാണ്.
കൊറോണ: സിബിഎസ്ഇ ടോൾഫ്രീ നന്പരിൽ വിളിക്കാം
05:38 PM Mar 22, 2020 | Deepika.com