കോവിഡ് -19: ഇന്ത്യ അടുത്ത വ്യാപനകേന്ദ്രമെന്നു വിദഗ്ധാഭിപ്രായം

05:36 PM Mar 22, 2020 | Deepika.com
ചൈ​ന​യ്ക്കും യൂ​റോ​പ്പി​നും പി​ന്നാ​ലെ കൊ​റോ​ണ വൈ​റ​സി​ന്‍റെ അ​ടു​ത്ത വ്യാ​പ​നകേ​ന്ദ്രം ഇ​ന്ത്യ ആ​യി​രി​ക്കു​മെ​ന്നു സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ഡൈ​നാ​മി​ക്സ് എ​ക്ക​ണോ​മി​ക്സ് ആ​ന്‍ഡ് പോ​ളി​സി ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത എ​പ്പി​ഡ​മോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ര​മ​ണ്‍ ല​ക്ഷ്മി നാ​രാ​യ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്ത് വ​ള​രെ ചെ​റി​യ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കു മാ​ത്ര​മേ ഇ​തു ഗു​രു​ത​ര​മാ​യി ബാ​ധി​ക്കൂ. അ​തി​ൽ ത​ന്നെ മ​ര​ണ​നി​ര​ക്കും വ​ള​രെ കു​റ​വാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, 80 ശതമാനം ആ​ളു​ക​ൾ​ക്കും വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ദ ​വ​യ​റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

കോ​വി​ഡ്-19 ന്‍റെ വ്യാ​പ​ന​ത്തി​ൽ ഇ​ന്ത്യ ഇ​പ്പോ​ഴും ര​ണ്ടാം ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണെ​ന്ന ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ അ​വ​കാ​ശ​വാ​ദം അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു.

വൈ​റ​സ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യം രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.