റദ്ദാക്കിയ ടിക്കറ്റ് ഹാജരാക്കാൻ അവസരം

03:03 PM Mar 22, 2020 | Deepika.com
കോ​​​വി​​​ഡ്-19 ജാ​​​ഗ്ര​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ തു​​​ക മ​​​ട​​​ക്കി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ റെ​​​യി​​​ൽ​​​വേ ഇ​​​ള​​​വ് വ​​​രു​​​ത്തി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​സ​​​ഞ്ച​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൗ​​​ണ്ട​​​ർ മു​​​ഖേ​​​ന ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ ടി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്കാ​​​നും തു​​​ക കൈ​​​പ്പ​​​റ്റാ​​​നും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ വ​​​രേ​​​ണ്ട സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി റെ​​​യി​​​ൽ​​​വേ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​ള​​​വ് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്നു. ഏ​​​പ്രി​​​ൽ 15 വ​​​രെ​​​യു​​​ള്ള ബു​​​ക്കിം​​​ഗു​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​സ​​​മ​​​യം, ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​നു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ഏ​​​പ്രി​​​ൽ 15 വ​​​രെ റ​​​ദ്ദാ​​​ക്കു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് ടി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ൽ​​നി​​​ന്ന് 45 ദി​​​വ​​​സ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ട്രെ​​​യി​​​ൻ റ​​​ദ്ദാ​​​ക്കി​​​യ തീ​​​യ​​​തി മു​​​ത​​​ൽ 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ൽ ടി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ മ​​​തി.

സ്വ​​​മേ​​​ധ​​​യാ യാ​​​ത്ര റ​​​ദ്ദാ​​​ക്കി​​​യ​​​വ​​​ർ 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം ടി​​​ക്ക​​​റ്റ് ഡി​​​പ്പോ​​​സി​​​റ്റ് റെ​​​സി​​​പ്റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ മ​​​തി. ചീ​​​ഫ് ക്ലെ​​​യിം​​​സ് ഓ​​​ഫീ​​​സ​​​ർ മു​​​ഖേ​​​ന ന​​​ൽ​​​ക​​​പ്പെ​​​ടു​​​ന്ന ടി​​​ക്ക​​​റ്റ് ഡി​​​പ്പോ​​​സി​​​റ്റ് റെ​​​സി​​​പ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ക തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി 60 ദി​​​വ​​​സ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. നേ​​​ര​​​ത്തേ ഇ​​​ത് 10 ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു. എ​​​സ്എം​​​എ​​​സ് മു​​​ഖേ​​​ന ടി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു തു​​​ക തി​​​രി​​​കെ കൈ​​​പ്പ​​​റ്റാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി 30 ദി​​​വ​​​സ​​​മാ​​​ക്കി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.