അത്യാവശ്യ കാര്യങ്ങൾക്കായി ഞായറാഴ്ച പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ പോലീസ് തടയില്ല. ജനതാ കർഫ്യൂ ദിനമായ ഞായറാഴ്ച പകൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ തടയണമെന്ന പ്രത്യേക നിർദേശമൊന്നും നൽകിയിട്ടില്ലെന്നു പോലീസ് ആസ്ഥാനത്തുനിന്നു അറിയിച്ചു.
അവശ്യ സർവീസുകൾക്കും ഇതിൽ ഉൾപ്പെട്ട ജീവനക്കാർക്കും യാതൊരു തടസവുമുണ്ടാകില്ല. കൊറോണ വൈറസ് ബാധ തടയുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് അത്യാവശ്യമില്ലാത്ത പരമാവധി ആളുകൾ നിരത്തിലിറങ്ങാതെ വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കണമെന്നു പോലീസ് അറിയിച്ചു.
ദീർഘദൂര ട്രെയിനുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഞായറാഴ്ച നിശ്ചലമാകും. മെട്രോ സർവീസ് നടത്തില്ല. കഐസ്ആർടിസി സർവീസുകളും നിർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങൾ തടയില്ല; വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കണമെന്നു പോലീസ്
08:08 PM Mar 21, 2020 | Deepika.com