ജനങ്ങൾ അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
മുൻകരുതലാണു വേണ്ടത്, പരിഭ്രാന്തിയല്ല. വീട്ടിലായിരിക്കുക എന്നതു മാത്രമല്ല അത്യാവശ്യം. നിങ്ങൾ എവിടെയാണോ അവിടെ തന്നെ തങ്ങുന്നതാണു നല്ലത്. അനാവശ്യയാത്രകൾ നിങ്ങൾക്കോ മറ്റുള്ളവർക്കോ ഗുണകരമല്ല. ഈ സമയത്തു നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ ശ്രമങ്ങൾപോലും വലിയ മാറ്റങ്ങൾക്കു കാരണമാകുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഞായറാഴ്ച ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ ട്വീറ്റുകൾ.
അനാവശ്യയാത്രകൾ ഒഴിവാക്കണം, പരിഭ്രാന്തി വേണ്ട; അഭ്യർഥിച്ച് പ്രധാനമന്ത്രി
08:07 PM Mar 21, 2020 | Deepika.com