കോവിഡ് പ്രതിരോധത്തിനായി സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വേറൊരു മാർഗവും സർക്കാരിനു മുന്നിലില്ലെന്നു മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സർക്കാർ പറയുന്നതോ അതിനു മുകളിലോ ഉള്ള നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നാണു ചിലർ ആഗ്രഹിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് വേറൊരു മാർഗവും സർക്കാരിനു മുന്നിലില്ല. ഇനിയും നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ രക്ഷയെ കരുതിയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ എല്ലാ ആരാധനാലയങ്ങൾക്കും ബാധകമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു സർക്കാർ തയാറാകില്ല. ജില്ലാ ഭരണകൂടത്തിന്റെ സന്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിരോധനാജ്ഞ പ്രഖ്യാപിക്കാൻ നിർബന്ധിതരാക്കരുത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
08:05 PM Mar 21, 2020 | Deepika.com