കേ​ര​ള​ത്തി​ൽ 12 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19; എ​ല്ലാ​വ​രും ഗ​ൾ​ഫി​ൽ​നി​ന്നു വ​ന്ന​വ​ർ

08:04 PM Mar 21, 2020 | Deepika.com
കേ​ര​ള​ത്തി​ൽ 12 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ട്ട് ആ​റു പേ​ർ, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ൽ മൂ​ന്നു പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണു രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 52 ആ​യി.

കാ​സ​ർ​ഗോ​ട്ടെ ഗോ​ഗ​ബാ​ധി​ത​രി​ൽ അ​ഞ്ചു​പേ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഒ​രാ​ൾ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്. ക​ണ്ണൂ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

എ​റ​ണാ​കു​ള​ത്തു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം കളമശേരി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ശ​നി​യാ​ഴ്ച രോ​ഗം ബാ​ധി​ച്ച​വ​രെ​ല്ലാം ഗ​ൾ​ഫി​ൽ​നി​ന്നു വ​ന്ന​വ​രാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

53,103 ആ​ളു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 52,785 ആ​ളു​ക​ൾ വീ​ടു​ക​ളി​ലും 278 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം 70 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

3,718 സാ​ന്പി​ളു​ക​ളാ​ണ് ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 2,566 സാ​ന്പി​ളു​ക​ളി​ൽ രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.