ക്വാ​റ​ന്‍റൈ​ൻ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് മേ​രി കോം; ​രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ വി​രു​ന്നി​നെ​ത്തി

08:02 PM Mar 21, 2020 | Deepika.com
ക്വാ​റ​ന്‍റൈ​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ഇ​ന്ത്യ​ൻ ബോ​ക്സിം​ഗ് താ​രം മേ​രി കോം. ​വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ മേ​രി കോം ​ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തെ​ന്നാ​ണു വി​മ​ർ​ശ​നം.

ജോ​ർ​ദാ​നി​ലെ അ​മാ​നി​ൽ ന​ട​ന്ന ഏ​ഷ്യ-​ഒ​ഷ്യാ​നി​യ ഒ​ളിം​പി​ക്സ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഈ ​മാ​സം 13-നാ​ണു മേ​രി കോം ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും 14 ദി​വ​സ​ത്തേ​ക്ക് ക്വാ​റ​ന്‍റൈ​​നി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന ച​ട്ടം നി​ല​നി​ൽ​ക്കെ​യാ​ണ് രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ മേ​രി കോം ​രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഈ ​മാ​സം 16-നാ​ണ് എം​പി​മാ​ർ​ക്കാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ൽ പ​ങ്കു​വ​ച്ച വി​രു​ന്നി​ന്‍റെ ചി​ത്ര​ത്തി​ൽ മ​റ്റു എം​പി​മാ​ർ​ക്കൊ​പ്പം മേ​രി കോ​മി​നേ​യും കാ​ണാം.