കാസർഗോഡ് ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങി കോവിഡ് വ്യാപനം നടത്തിയ കുഡ്ലു സ്വദേശിയുടെ പാസ്പോർട്ട് കസ്റ്റംസിന്റെ പക്കൽ എന്നു സൂചന.
വിദേശത്തുനിന്നു ചെറുകിട സാധനങ്ങൾ സ്ഥിരമായി നാട്ടിലെത്തിച്ചു വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്നും ഡ്യൂട്ടിയടക്കാത്തതിന്റെ പേരിൽ പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുകയാണ് എന്നുമാണു കസ്റ്റംസ് അധികൃതർ നൽകുന്ന വിവരം. കുറച്ചുകാലമായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു.
തന്റെ ബാഗ് കളഞ്ഞുപോയെന്നാണ് ഇയാൾ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. പാസ്പോർട്ട് തിരിച്ചുവാങ്ങിയിട്ടുമില്ല. 11-ാം തീയതി കരിപ്പൂരിലെത്തിയ ഇയാൾ ഹോട്ടലുകളിലും വിവിധ ജ്വല്ലറിയടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നതായാണു വിവരം.
കാസർഗോട്ടെ കോവിഡ് ബാധിതന്റെ പാസ്പോർട്ട് കസ്റ്റംസിന്റെ പക്കലെന്നു സൂചന
07:59 PM Mar 21, 2020 | Deepika.com