കൊ​റോ​ണ: ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു

07:50 PM Mar 21, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്.

വി​ൽ​പ​ന​യും ന​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ഏ​ജ​ന്‍റു​മാ​ർ​ക്ക് 1,000 രൂ​പ താ​ൽ​ക്കാ​ലി​ക സ​ഹാ​യ​മാ​യി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി.

കോ​വി​ഡ് 19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. ന​റു​ക്കെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പ​ടെ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.